CLOSE

എം.ബി.ബി.എസ് പൂര്‍ത്തീകരിച്ച അജയ്ക്ക് അഭിനന്ദനങ്ങളുമായി ജനപ്രതിനിധികളും നാട്ടുകാരും വീട്ടിലെത്തി

Share

അമ്പലത്തറ: കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തില്‍ 19-ാം വാര്‍ഡില്‍ അമ്പലത്തറയിലെ അജയ്.പി.ക്ക് എം ബി ബി എസ് പൂര്‍ത്തീകരിച്ചതിന്റെ ഭാഗമായി അഭിനന്ദനങ്ങളുമായി ജനപ്രതിനിധികളും നാട്ടുകാരും വീട്ടിലെത്തി. അജയ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുമാണ് എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയത്. അമ്പലത്തറയിലെ സി.പി.ഐ (എം) ഏഴാംമൈല്‍ ലോക്കല്‍ കമ്മിറ്റി അംഗം പി അപ്പക്കുഞ്ഞിയുടെയും പ്രീതയുടെയും മകനാണ് അജയ്. സഹോദരന്‍ അര്‍ജ്ജുന്‍ എം.ബി.എ. ഹൈദരബാദില്‍ ജോലി ചെയ്യുന്നു. കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡന്റ് പി ദാമോദരനും ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി ക്യഷ്ണനും അജയിയെ ഷാള്‍ അണിയിച്ച് അനുമോദിച്ചു. പി നാരായണന്‍, പി ജയകുമാര്‍, രജിത, വിനു, സുജി സുന്ദരി എന്നിവരും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *