കോളിച്ചാല്‍ : കോളിച്ചാല്‍ ലയണ്‍സ് ക്ലബ് മെമ്പര്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി റാണിപുരം ഒലീവ് റിസോര്‍ട്ടില്‍ വച്ച് ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. ക്ലബ്ബ് പ്രസിഡന്റ് വേണു കെ എന്‍ ഉദ്ഘാടനം ചെയ്തു. ഷാജി പൂതംപാറ, സോജന്‍ മാത്യു എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി അഷ്‌റഫ് കെ സ്വാഗതവും ട്രഷറര്‍ ലോറന്‍സ് എ എ നന്ദിയും പറഞ്ഞു. ജെ സി ഐ അന്താരാഷ്ട്ര പരിശീലകന്‍ വി വേണുഗോപാല്‍ ക്ലാസ്സ് എടുത്തു.