രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്ത് 14ാം വാര്‍ഡ് ഗ്രാമസഭയോടനുബന്ധിച്ച് ഇന്ന് വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരായ ബോധവല്‍ക്കരണവും നടത്തി. രാജപുരം പോലീസ് കോണ്‍സ്റ്റബിള്‍ രതി ക്ലാസ് എടുത്തു. പഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണന്, വാര്‍ഡ് മെമ്പര്‍ എം.കൃഷ്ണകുമാര്‍ ബ്ലോക്ക് മെമ്പര്‍ ജോസ് മാവേലില്‍, പഞ്ചായത്തംഗങ്ങളായ ജോസ് പുതുശ്ശേരി ക്കാലായില്‍ , അജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.