CLOSE

പാര്‍ഥസാരഥി ക്ഷേത്രത്തില്‍ പ്രതിദിന അന്നദാനം പുനരാരംഭിച്ചു

Share

പാലക്കുന്ന് : തിരുവക്കോളി തിരൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തില്‍ പ്രതിദിന അന്നദാനം പുനരാരംഭിച്ചു. ക്ഷേത്രം നിലവില്‍ വന്ന് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മധ്യാന്‍ഹ
പൂജയോടനുബന്ധിച്ച് ഇവിടെ അന്നദാനം ആരംഭിച്ചത്. മംഗളൂരിലെ അറിയപ്പെടുന്ന ബിസിനസ്‌കാരനും കരുണ ഇന്‍ഫ്രാ പ്രോപ്പര്‍റ്റീസ് എം. ഡി. യുമായ വി. കരുണാകരനാണ് ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് അന്ന് മുതല്‍ ഉച്ചയ്ക്ക് അന്നദാനം നല്‍കിതുടങ്ങിയത്. കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് മുടങ്ങിയ അന്നദാനമാണ് വ്യാഴാഴ്ച മുതല്‍ അദ്ദേഹം പുനരാരംഭിച്ചത്. ഇതോടനുബന്ധിച്ചു ക്ഷേത്രാങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യ രക്ഷാധികാരി മുന്‍ പോലീസ് സൂപ്രണ്ട് എ. ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായി. രക്ഷാധിമാരായ വി.കരുണാകരന്‍, പി. കുഞ്ഞിക്കണ്ണന്‍, കോടോത്ത് കുഞ്ഞികൃഷ്ണന്‍ നായര്‍, പ്രസിഡന്റ്
പ്രഭാകരന്‍ പാറമ്മല്‍, സെക്രട്ടറി ബി. ദേവദാസ്, പാലക്കുന്നില്‍ കുട്ടി എന്നിവര്‍ പ്രസംഗിച്ചു. പുനരാരംഭിച്ച അന്നദാന വിതരണം വി. കരുണാകരന്‍ അന്നം വിളമ്പി തുടക്കമിട്ടു.

Leave a Reply

Your email address will not be published. Required fields are marked *