CLOSE

കോടിയേരി ബാലകൃഷ്ണന്റെ വിയോഗം, അനുശോചന യോഗം നടന്നു

Share

വെള്ളിക്കോത്ത് സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതിന് വേണ്ടി സി.പി.ഐ.എം അജാനൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി അനുശോചന യോഗം നടന്നു. ചെറാകോട്ട് കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി. സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ.
രാജ്‌മോഹനന്‍, സി.പി.ഐ നേതാവ്
എ. ദാമോദരന്‍ , കോണ്‍ഗ്രസ് നേതാവ്, പി. ബാലകൃഷ്ണന്‍ മുസ്ലിം ലീഗ് നേതാവ് ഫാറൂഖ്, ബിജെപി പ്രതിനിധി പ്രകാശന്‍, ഇന്ത്യന്‍ നാഷണല്‍ ലീഗ് പ്രതിനിധി മുഹമ്മദ് കുഞ്ഞി, മൂലക്കണ്ടം പ്രഭാകരന്‍,
കെ. കൃഷ്ണന്‍ മാസ്റ്റര്‍, ദേവി രവീന്ദ്രന്‍,
സി. ബാലന്‍ മാസ്റ്റര്‍, വി.വി. തുളസി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.
photo : സി.പി.ഐ.എം മുന്‍സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതിന് വേണ്ടി അജാനൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സര്‍വ്വകക്ഷി അനുശോചന യോഗത്തില്‍ സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് കെ. രാജ് മോഹനന്‍ സംസാരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *