CLOSE

ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി കുറിച്ചിക്കുന്ന് കോളനി

Share

പള്ളിക്കര: വിദ്യാര്‍ഥികളും യുവാക്കളും ലഹരിക്ക് അടിമപ്പെടുന്ന പ്രവണതകളില്‍ നിന്നും കുട്ടികളെ പിന്തിരിപ്പിക്കുന്നതിന് രക്ഷിതാക്കളുടെ സമീപനത്തില്‍ കാര്യമായ മാറ്റം അനിവാര്യമാണെന്ന് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എം.ജി.രഘുനാഥന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന കുറിച്ചിക്കുന്ന് കോളനി മിച്ചഭൂമി സമരത്തിന്റെ 40-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘാടക സമിതി ചെയര്‍മാന്‍ സുകുമാരന്‍ പൂച്ചക്കാട് അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി മുഖ്യ രക്ഷാധികാരി സാജിദ് മൗവ്വല്‍ മുഖ്യ പ്രഭാഷണം നടത്തി. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ രാജു കുറിച്ചിക്കുന്ന്, പഞ്ചായത്ത് മെമ്പര്‍ ചോണായി മുഹമ്മദ് കുഞ്ഞി, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ സുന്ദരന്‍ കുറിച്ചിക്കുന്ന്, ചന്ദ്രന്‍ തച്ചങ്ങാട്, ദളിത് കോണ്‍ഗ്രസ് ഉദുമ ബ്ലോക്ക് പ്രസിഡണ്ട് എസ്.രാമകൃഷ്ണന്‍, ഗോപാലന്‍ കുറിച്ചിക്കുന്ന്, രഞ്ജിത്ത് ആര്യടുക്കം, കണ്ണന്‍ കരുവാക്കോട്, എച്ച്.സി.ഹനീഫ, മല്ലിക കാട്ടൂര്‍മൂല, വിജയശ്രീ,ഓമന സതീശന്‍ മീനാക്ഷി എന്നിവര്‍ സംസാരിച്ചു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *