പാലക്കുന്ന് : കണ്ണൂര്‍ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ സഹകരണത്തോടെ പാലക്കുന്ന് ലയണ്‍സ് ക്ലബ് സൗജന്യ സ്തനാര്‍ബുദ പരിശോധന ക്യാമ്പ് നടത്തുന്നു. പാലക്കുന്നിലെ മര്‍ച്ചന്റ് നേവി കെട്ടിടത്തില്‍ ലയണ്‍സ് ക്ലബ്ബ് ഹാളില്‍ 31ന് രാവിലെ 9 മുതല്‍ ക്യാമ്പ് തുടങ്ങും. 35 വയസിന് മുകളിലുള്ള ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 120 പേര്‍ക്കായിരിക്കും അവസരമുണ്ടാവുക. ലയണ്‍സ് റീജിയന് ചെയര്‍പെഴ്സണ്‍ ഡോ. ശശിരേഖ റാവു ഉദ്ഘാടനം ചെയ്യും.
ഫോണ്‍: 99477659775, 9495494095.