ചുള്ളിക്കര: തിരുനബി (സ്വ), പ്രപഞ്ചത്തിന്റെ മാതൃക എന്ന ശീര്‍ഷകത്തില്‍ ശുഹദാ ഹുബ്ബുറസൂല്‍ കോണ്‍ഫ്രന്‍സിന്റെ ഭാഗമായി പാണത്തൂര്‍ ടൗണില്‍ സമാപന സമ്മേളനത്തോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനവും മീലാദ് സന്ദേശ റാലിയും സംഘടിപ്പിച്ചു. സാംസ്കാരിക സമ്മേളനം കേരള മുസ്ലിം ജമാഅത്ത് കാഞ്ഞങ്ങാട് സോണ്‍ പ്രസിഡന്റ് വി.സി അബ്ദുല്ല സഅദി ഉദ്ഘാടനം ചെയ്തു. സയ്യിദ് ബാഹസ്സന്‍ തങ്ങള്‍ പഞ്ചിക്കല്‍ പ്രാര്‍ത്ഥന നടത്തി. എസ്.വൈ.എസ് കാഞ്ഞങ്ങാട് സോണ്‍ കമ്മിറ്റി ട്രഷറര്‍ ഷിഹാബുദീന്‍ അഹ്സനി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിഹാബ് പാണത്തൂര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് ഷിഹാബുദീന്‍ അല്‍ ഹൈദറൂസി തങ്ങള്‍ കില്ലൂര്‍ ഉല്‍ബോധന പ്രസംഗത്തിനും സമാപന പ്രാര്‍ത്ഥനക്കും നേതൃത്വം നല്കി. മുഹമ്മദലി സഖാഫി വള്ളിയാട് മുഖ്യ പ്രഭാഷണം നടത്തി. വിവിധ മത -സാമൂഹിക -രാഷ്ട്രീയ പ്രവര്‍ത്തകരായ അബ്ദുല്‍ കരീം മാസ്റ്റര്‍ ദര്‍ബാര്‍ കട്ട, അജി പൂന്തോട്ടത്തില്‍, കെ.കെ മനോജ്, ജയിംസ്, രാമചന്ദ്ര സരളായ, സുനില്‍, ബാലചന്ദ്രന് നായര്‍ കാട്ടൂര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.