പാലക്കുന്ന് : പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂള്‍ കുട്ടികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞയും ഫ്ളാഷ് മോബും നടത്തി. കഴിഞ്ഞ 15 വര്‍ഷമായി ഗാന്ധി ജയന്തി ദിനത്തില്‍ രക്ഷിതാക്കളെ സാക്ഷിയാക്കി കുട്ടികളുടെ ലഹരി വിരുദ്ധ പ്രതിജ്ഞ ഇവിടെ പതിവുള്ളതാണ്. സാഹിത്യപ്രവര്ത്തകന് കെ.വി കുമാരന് പ്രിന്‍സിപ്പല്‍ ആയിരിക്കെ 2007 മുതല്‍ തുടങ്ങിയ മദ്യമോ മയക്കുമരുന്നോ ഉപയോഗിക്കില്ലെന്ന പ്രതിജ്ഞ കേരളപിറവി ദിനത്തില്‍ വിവിധ പരിപാടികളോടെയാണ് നടത്തിയത്.
ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികള്‍ പൊതുജനങ്ങള്‍ക്കിടയിലും പ്രചരണം നടത്തി. പാലക്കുന്ന് ടൗണില്‍ ബേക്കല്‍ പോലിസ് എസ്.ഐ. അശോകന് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി.വി. രാജേന്ദ്രന് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പള്ളം നാരായണന്, പ്രിന്‍സിപ്പല്‍ എ.ദിനേശന്, സ്വപ്ന മനോജ് എന്നിവര്‍ പ്രസംഗിച്ചു. ലഹരി വിരുദ്ധ സന്ദേശമുള്‍കൊള്ളുന്ന ഫ്ളാഷ് മോബും വിവിധ പരിപാടികളുമുണ്ടായി.