വില്ലേജ് ഓഫീസ് പരിധിയിലെ പൊതുജനങ്ങളുടെ പരാതികള്‍ പരിഗണിക്കാന്‍ കാസര്‍കോട്, ഹൊസ്ദുര്‍ഗ് താലൂക്കുകളിലെ വില്ലേജ് ഓഫീസുകളില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് നടത്തുന്ന സന്ദര്‍ശനം തുടരുന്നു. ഹൊസ്ദുര്‍ഗ് താലൂക്കിലെ ചിത്താരി, കാഞ്ഞങ്ങാട് വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിച്ചു. ചിത്താരി വില്ലേജ് ഓഫീസിലെത്തിയ ജില്ലാ കളക്ടര്‍ക്ക് മുന്നില്‍ രണ്ട് പരാതികളെത്തി. ഭൂമി സംബന്ധമായ പരാതികളായിരുന്നു രണ്ടും. തുടര്‍ന്ന് കാഞ്ഞങ്ങാട് വില്ലേജ് ഓഫീസ് സന്ദര്‍ശിച്ചു. പൊതുജനങ്ങളില്‍ നിന്ന് മൂന്ന്് പരാതികള്‍ ലഭിച്ചു. നിലം, പുരയിടം, നികുതി അടവ് സംബന്ധിച്ചുളള പരാതികളാണ് ലഭിച്ചത്. തുടര്‍ന്ന് അതിദാരിദ്ര്യ വിഭാഗത്തിലുള്‍പ്പെട്ട കരുവളത്തെ കുടുംബത്തെ സന്ദര്‍ശിച്ചു. നവംബര്‍ 11ന് അമ്പലത്തറ, പുല്ലൂര്‍ വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിക്കും.