പാലക്കുന്ന് : നവംബര്‍ 6 ന് കപ്പലോട്ട ജീവനക്കാരുടെ ഐക്യദിനമാണ്. എല്ലാ വര്‍ഷവും ഈ ദിവസം കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്ബില്‍ അവരുടെ സംഗമവും സര്‍വീസില്‍ നിന്ന് വിരമിച്ച മുതിര്‍ന്ന അംഗങ്ങളെ ആദരിക്കലും നടക്കും. കണ്ണൂര്‍, കാസര്‍കോട് ജില്ലയില്‍ ക്ലബ്ബില്‍ അംഗങ്ങളായവരെ പൊന്നാടയും പണക്കിഴിയും പുരസ്‌കാരങ്ങളും നല്‍കിയാണ് ആദരിക്കുക. രാവിലെ 10ന് പാലക്കുന്നിലെ ക്ലബ് കോണ്‍ഫറന്‍സ് ഹാളില്‍ പ്രസിഡന്റ് പാലക്കുന്നില്‍ കുട്ടിയുടെ അധ്യക്ഷതയില്‍ രക്ഷാധികാരി വി. കരുണാകരന്‍ മംഗളുരു ഉദ്ഘാടനം ചെയ്യും. പത്ത് പേരെയാണ് ആദരിക്കുക.