കാസര്‍കോട്; ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ ലേഡി ലയണ്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ സ്തനാര്‍ബുദ നിര്‍ണ്ണയ ക്യാമ്പും, ബോധവത്കരണ പരിപാടിയും സംഘടിപ്പിക്കുന്നു.
സ്ത്രീകളില്‍ സ്തനാര്‍ബുദം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍, അതിനെ എങ്ങിനെ പ്രതിരോധിക്കാം എന്നുള്ള വിഷയത്തില്‍ പ്രഗത്ഭരായ ലോഡി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ബോധവത്കരണവും അതോടൊപ്പം സൗജന്യ രോഗ നിര്‍ണ്ണയവും നടത്തും. കണ്ണൂര്‍ മലബാര്‍ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റിയുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
രോഗ ലക്ഷണം കണ്ടെത്തുന്നവര്‍ക്ക് സൗജന്യമായി മൊമ്മോഗ്രാം, അള്‍ട്രാ സൗണ്ട് സ്‌കാനിങ്ങ് എന്നിവയും ചെയ്തു നല്‍കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം. രജിസ്ത്രേഷന് ബന്ധപ്പെടുക, ഷിഫാനി മുജീബ് മൊബൈല്‍: 9495950477