CLOSE

ലോക പ്രമേഹ ദിനത്തില്‍ സൗജന്യ പ്രമേഹ നിര്‍ണയ ക്യാമ്പ് ഹെല്‍ത്ത് മാളില്‍

Share

കാസറഗോഡ് : ലോക പ്രമേഹ ദിനമായ നവംബര്‍ 14 തിങ്കളാഴ്ച്ച ജനമൈത്രി പോലീസ്, കുടുമ്പശ്രീ, കേരള പാരാമെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് ഫെഡറേഷന്‍, കാസറഗോഡ് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെ ഹെല്‍ത്ത് മാളില്‍ വെച്ചു നടത്തുന്ന സൗജന്യ പ്രമേഹ രോഗ നിര്‍ണയ ക്യാമ്പ് എന്‍ എ . നെല്ലിക്കുന്ന് എം എല്‍ എ ഉല്‍ഘാടനം ചെയ്യും.
പ്രമേഹ രക്ത പരിശോധന, പ്രഷര്‍ പരിശോധന, പ്രമേഹം മൂലം കാലിന്റെ ചലന ശേഷി സഷ്ടപ്പെടുന്നുണ്ടോ എന്നറിയാനുള്ള ബയോതെസിയോമെട്രി ടെസ്റ്റ്, ജനറല്‍ മെഡിസിന്‍ ഡോക്ടര്‍മാരായ ഡോ. മുഹമ്മദ് റിഫാസ്, ഡോ. അരുണ്‍ , കണ്ണ് ഡോക്ടര്‍
ഡോ. രാകേഷ് , ദന്ത ഡോക്ടര്‍ രമ്യ എന്നീ ഡോക്ടര്‍മാരുടെ സൗജന്യ പരിശോധനയും പ്രമേഹം മൂലം കാല്‍ പാദങ്ങളിലെ ഉണങ്ങാത്ത മുറിവ്, കാല്‍ വിരലുകളിലെ പഴുപ്പ് എന്നിവയുള്ളവര്‍ക്ക് പാദ – വൃണ രോഗ വിദഗ്ദരുടെ സൗജന്യ പരിശോധനയും ക്യാമ്പില്‍ ലഭ്യമാണ്.
കുറഞ്ഞ ചിലവില്‍ പ്രമേഹ രോഗികളുടെ കാല്‍ പാദത്തിനനുസരിച്ചു അളവെടുത്തു നിര്‍മിച്ചു നല്‍കുന്ന ചെരുപ്പ് നിര്‍മ്മാതാക്കളുടെ സേവനവും ക്യാമ്പില്‍ ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കുംഗിനും വിളിക്കുക.
9544322226
9037322226

Leave a Reply

Your email address will not be published. Required fields are marked *