CLOSE

മൂന്ന് പതിറ്റാണ്ടോളമായി തുടരുന്ന നിയമയുദ്ധം പാലക്കുന്ന് കഴക ‘പഞ്ചാത്തിക്ക’യില്‍ ഒത്തുതീര്‍പ്പായി

Share

പാലക്കുന്ന് : കഴകത്തില്‍പ്പെടുന്ന കളനാട് കോളിക്കര വയനാട്ടുകുലവന്‍ തറവാട് കമ്മിറ്റിയും തൊട്ടപ്പുറത്ത് നിലകൊള്ളുന്ന വലിയവീട് തറവാട് ഭവനത്തില്‍ താമസിക്കുന്നവരും തമ്മില്‍ 29 വര്‍ഷമായി തുടരുന്ന നിയമ യുദ്ധം പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ‘പഞ്ചാത്തിക്ക'(പഞ്ചായത്ത്) യില്‍ ഒത്തു തീര്‍പ്പായി. തറവാട് ഭവനവും രണ്ടേക്കറയോളം വരുന്ന പറമ്പും സംബന്ധിച്ചുള്ള ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കം ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ് . കോളിക്കര തറവാടിന്റെ മൂലസ്ഥാനമാണ് കളനാട് വലിയ വീട് തറവാട്. തറവാട് പരിചരണത്തിന്റെ ഭാഗമായി കോളിക്കര തറവാട് അംഗമായ കര്‍ത്തു എന്നയാളും കുടുംബവുമായിരുന്നു വലിയവീട് തറവാട് ഭവനത്തില്‍ താമസം. അദ്ദേഹത്തിന്റെ കാലശേഷം മകന്‍ നാരായണനും അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ മക്കളും കുടുംബവുമാണ് അവിടെ താമസിച്ച് വരുന്നത് . പിന്നീട് വീടും സ്ഥലവും ഒഴിഞ്ഞു കിട്ടാന്‍ 1993ല്‍ കോളിക്കര കമ്മിറ്റി കാസര്‍കോട് മുന്‍സിഫ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു ആ കേസാണ് തീര്‍പ്പാവാതെ ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. അത് ഇനിയും എത്രനാള്‍ തുടരുമെന്ന് നിശ്ചയമില്ലാത്തതിനാലാണ് കോളിക്കര തറവാട് കമ്മിറ്റി പ്രശ്‌നപരിഹാരത്തിനായി കഴകത്തെ സമീപിച്ചത്. പാലക്കുന്ന്
ക്ഷേത്ര ആചാരസ്ഥാനികരുടെയും ഭരണസമിതി ഭാരവാഹികളുടെയും സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം നടന്ന ‘പഞ്ചാത്തിക്ക’ (പഞ്ചായത്ത്) യില്‍ ഉഭയകക്ഷി സമ്മതത്തോടെയാണ് മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള പ്രശ്‌നം രമ്യമായി പരിഹരിച്ചത്. തീരുമാനമനുസരിച്ച് തറവാടും അത് ഉള്‍ക്കൊള്ളുന്ന രണ്ടേക്കറോളം സ്ഥലവും നിലവിലെ താമസക്കാര്‍ കോളിക്കര തറവാട് കമ്മിറ്റിക്ക് കൈമാറും. പകരം 25 സെന്റ് സ്ഥലം വിലക്ക് വാങ്ങി കോളിക്കര തറവാട് കമ്മിറ്റി, വലിയവീട് തറവാട്ടിലെ താമസക്കാര്‍ക്ക് നല്‍കും. ഹൈകോടതിയിലെ കേസും പിന്‍വലിക്കും.

Leave a Reply

Your email address will not be published. Required fields are marked *