CLOSE

കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പുതിയ പി ടി എ ഭാരവാഹികള്‍ സ്ഥാനമേറ്റു

Share

രാജപുരം: കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പിടിഎ വാര്‍ഷിക ജനറല്‍ ബോഡി യോഗം ചേര്‍ന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗത്തില്‍ പിടിഎ പ്രസിഡന്റ് എ.ശശിധരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. ജഹാംഗീര്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. വാര്‍ഡംഗം ജോസ് പുതുശേരിക്കാലായില്‍, ബി.അബ്ദുല്ല, സി.കെ.ഉമ്മര്‍ , മദര്‍ പിടിഎ പ്രസിഡന്റ് കെ. അനിത, ഹെഡ്മിസ്ട്രസ് ബിജി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍ : എ.ശശിധരന്‍ (പ്രസിഡന്റ്), സി.കെ. ഉമ്മര്‍ (വൈസ് പ്രസിഡന്റ്), കെ. അനിത (എംപിടിഎ പ്രസിഡന്റ്), ബി.അബ്ദുള്ള (എസ് എം സി ചെയര്‍മാന്‍).

Leave a Reply

Your email address will not be published. Required fields are marked *