കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ ലഹരി മുക്ത കേരളം കര്‍മ്മപദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ‘കിക്ക് ഓഫ്’. ജില്ലയിലെ 42 സി ഡിഎസ്സുകളും അയല്‍കൂട്ടങ്ങളും ഗോള്‍ ചലഞ്ചിന്റെ ഭാഗമാകും. ഗോള്‍ ചലഞ്ചിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (നവംബര്‍ 20) രാവിലെ 10ന് 500 പേര് പങ്കെടുക്കുന്ന മെഗാ ഗോള്‍ ചലഞ്ചിലൂടെ തുടക്കമാകും. പ്രാദേശിക കളിസ്ഥലങ്ങള്‍, ക്ലബ്ബുകള്‍, സ്കൂള്‍, കോളേജ് സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കുടുംബശ്രീയുടെ അയല്കൂട്ടങ്ങള്, ഓക്സിലറി ഗ്രൂപ്പുകള്‍, ബാലസഭ, ട്രൈബല്‍ ക്ലബ്ബുകള്‍, ബ്രിഡ്ജ് കോഴ്സ് സെന്ററുകള്‍, ഡി.ഡി.യു.ജി.കെ. വൈ സെന്ററുകള്‍ എന്നിവിടങ്ങളിലായി ആയിരങ്ങള്‍ ക്യാമ്പയിനില്‍ പങ്കാളികളാകും.