യൂത്ത് ക്ലബുകളുടെ പ്രവര്‍ത്തനം വിപുലപെടുത്താനും ഫിഫ വേള്‍ഡ് കപ്പ് ബിഗ് സ്ക്രീന്‍ പ്രദര്‍ശനം ഉള്‍പ്പെടെ സംഘടിപ്പിക്കുന്നതിനായി യുവജനക്ഷേമ ബോര്‍ഡ് ക്ലബുകള്‍ക്ക് ധനസഹായം നല്കുന്നു. യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേഷനുള്ള ക്ലബ്ബുകളില്‍ നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത്. താല്പര്യമുള്ള ക്ലബ്ബുകള്‍ അപേക്ഷ ലെറ്റര്‍ പാഡില്‍ എഴുതി തയ്യാറാക്കി ഒരു വര്‍ഷത്തെ ക്ലബ് നടത്തിയ പ്രവര്‍ത്തനം പി.ഡി.എഫ് ആക്കി ക്ലബിന്റെ ഫോണ്‍ നമ്പര്‍ സഹിതം ksywbksd@gmail.com എന്ന ഇമെയിലിലേക്ക് ഒരാഴ്ച്ചയ്ക്കകം അയയ്ക്കണം. ഫോണ്‍ 04994 256219, 9526461111, 9645682799.