നവംബര്‍ മാസത്തിലെ ഞായറാഴ്ച ദിവസമായ ഇന്ന് വിനോദ സഞ്ചാര കേന്ദ്രത്തില്‍ സഞ്ചാരികളുടെ വന്‍ തിരക്ക്. കെ.എസ്.ആര്.ടി.സിയുടെ പുതിയ സംരംഭമായ ആനവണ്ടിയില്‍ ആനന്ദയാത്രയുടെ ഭാഗമായി അമ്പതിലധികം സഞ്ചാരികള്‍ രാവിലെ തന്നെ റാണിപുരം ടെക്കിംങ്ങ് ആരംഭിച്ചു. ചെറുതും വലുതുമായ നിരവധി യാത്രാ സംഘങ്ങള്‍ റാണിപുരത്ത് എത്തി. മണിക്കൂറുകള്‍ക്കകം തന്നെ നൂറുകണക്കിന് പേരാണ് മലമുകളിലേക്ക് പോയിട്ടുള്ളത്. കേരളത്തിനു പുറമെ തൊട്ടടുത്ത കര്‍ണ്ണാടകയില്‍ നിന്നും നിത്യേന നിരവധിയാളുകള്‍ റാണിപുരം സന്ദര്‍ശിക്കുന്നുണ്ട്.