കാസര്‍കോട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വായന മത്സരവും ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസും നടത്തി. കാസര്‍കോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന പരിപാടി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. വായനാ മത്സര വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. എക്സൈസ് ഓഫീസര്‍ പി.വി.കെ.സുരേഷ് ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസെടുത്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് ഇ.ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് എ.കെ ശശിധരന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗങ്ങളായ ഡോ.വിനോദ് കുമാര്‍ പെരുമ്പള, കെ.രവീന്ദ്രന്‍, ജ്യോതി ടീച്ചര്‍, താലുക്ക് ലൈബ്രറി കൗണ്‍സില്‍ അംഗങ്ങളായ രാഘവന്‍ വലിയ വീട്, രാജശേഖരന്‍, ബി.രാധാകൃഷ്ണന്‍, കെ.ശങ്കരന്‍, മധു പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.ദാമോദരന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ.പ്രദീപ് നന്ദിയും പറഞ്ഞു.