കോടോംബേളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ മനോജ് ഉദ്ഘാടനം ചെയ്തു
ചുള്ളിക്കര: ലഹരിമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി ചുള്ളിക്കര ഡോണ്‍ബോസ്‌കോ DREAM (Drug Rehabilitation Education and Mentoring, Kasaragod), രാജപുരം പോലീസ് സ്റ്റേഷന്‍, കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത്, വിവിധ സന്നദ്ധസംഘടനകളുടെ ആഭിമുഖ്യത്തില്‍ ഗോള്‍ ചലഞ്ച് പ്രോഗ്രാം ‘ ലഹരിക്കെതിരെ എന്റെ ഒരു ഗോള്‍ ‘ എന്ന പരിപാടി ചുള്ളിക്കര ടൗണില്‍ സംഘടിപ്പിച്ചു. കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ മനോജ് ആദ്യഗോള്‍ അടിച്ച് ഉദ്ഘാടനം ചെയ്തു .ഡ്രീം ഡയറക്ടര്‍ ഫാ. സണ്ണിതോമസ്അധ്യക്ഷത വഹിച്ചു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണന്‍ മുഖ്യാഥിതിയായി. ബേക്കല്‍ ഡി.വൈ.എസ്.പി. സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി .
കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തംഗം ആന്‍സി ജോസഫ്, രാജപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍
ഉണ്ണികൃഷ്ണന്‍ വി. ചുള്ളിക്കര സെന്റ് മേരീസ് ഇടവക വികാരി ഫാ.ജോഷി വല്ലാര്‍ കാട്ടില്‍, രാജപുരം ഫെഡറല്‍ ബേങ്ക് മനേജര്‍ അഷറഫ് ഇ,
ചുള്ളിക്കര ഖുവത്തുല്‍ ഇസ്ലാം ജമാ മസ്ജിദ് ഉസ്താദ് ഹാഫിള് മുഹമ്മദ് ഷഫീഖ് റഹ്‌മാനി, ചുള്ളിക്കര ധര്‍മ്മശാസ്താ ഭജനമന്ദിരം പ്രസിഡന്റ് കെ.ഗോപി. വിവിധ സംഘടനയുടെ പ്രതിനിധികളായ
ജോസ് കുര്യാക്കോസ്,രാജേഷ് കണിയാംപറമ്പില്‍ ,ബേബി. കെ ,
രാധാകൃഷ്ണന്‍. പി,നൗഷാദ് ചുള്ളിക്കര തുടങ്ങിയവര്‍ സംബന്ധിച്ചു.