രാജപുരം: കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം കലാകായിക മത്സരങ്ങളുടെ സമാപന സമ്മേളനം ബേളൂര്‍ ഗവ. യു പി സ്‌കൂളില്‍ പരപ്പബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പി അദ്ധ്യക്ഷത വഹിച്ചു .പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരന്‍, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി കൃഷ്ണന്‍, പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
ചെയര്‍പേഴ്‌സന്‍ ഷൈലജ , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ഗോപാലകൃഷ്ണന്‍. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിചെയര്‍പേഴ്‌സണ്‍ ജയശ്രീ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദുകൃഷ്ണന്‍ തുടങ്ങി വിവിധരാഷ്ട്രിയ പാര്‍ട്ടി പ്രതിധികള്‍ സംസാരിച്ചു.
