ബിരിക്കുളം: ജന്മനാ ഇരുചെവികള്‍ക്കും കേള്‍വി ശക്തിയില്ലാത്ത ബിരിക്കുളം പ്ലാത്തടത്തെ അന്വിദിന്റെ ശസ്ത്രക്രിയക്കായി ഡിവൈഎഫ്ഐ ബിരിക്കുളം മേഖല കമ്മിറ്റി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക കൈമാറി. ഒരു ലക്ഷത്തി ആറായിരത്തി ആറുന്നൂറ്റി മുപ്പത് രൂപ ഡിവൈഎഫ്ഐ നീലേശ്വരം ബ്ലോക്ക് സെക്രട്ടറി എംവി രതീഷ് അന്‍വിദ് ചികിത്സാ സമിതിക്കു കൈമാറി. ചികിത്സാ സമിതി ചെയര്മാന് പരപ്പബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി വി ചന്ദ്രന് ,കണ്‍വീനര്‍ സി വേണുഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് തുക ഏറ്റുവാങ്ങി. ഡിവൈഎഫ്ഐ ബിരിക്കുളം മേഖല പ്രസിഡന്റ് വിനീഷ് കെ അധ്യക്ഷത വഹിച്ചു . സിപിഎം ബിരിക്കുളം ലോക്കല്‍ സെക്രട്ടറി വി മോഹനന്,വി രാജേഷ്, എന്‍.ജെ തോമസ്, ടി.എ രവീന്ദ്രന്, പി.എന്‍ രാജ്മോഹന്‍, കെ.മണി എന്നിവര്‍ സംസാരിച്ചു.മേഖല സെക്രട്ടറി ധനേഷ് എം കെ സ്വാഗതം പറഞ്ഞു.