സാമൂഹിക സന്നദ്ധസേനയില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്കും അംഗമാകാന്‍ താത്പര്യമുള്ളവര്‍ക്കും ദുരന്ത മുന്നൊരുക്കങ്ങള്‍ക്കായി സന്നദ്ധസേന ഡയറക്ടറേറ്റും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന പരിപാടി ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഉദ്ഘാടനം ചെയ്തു. എ ഡി എം എ കെ രമേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അസി. കളക്ടര്‍ ഡോ. മിഥുന് പ്രേം രാജ് വിശിഷ്ടാതിഥിയായി.
പ്രഥമ ശുശ്രൂഷയും ജീവന് രക്ഷാമാര്‍ഗ്ഗം എന്ന വിഷയത്തില്‍ ഡോ.സി.എം കായിഞ്ഞിയും അഗ്നി ജലസുരക്ഷ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന വിഷയത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക് ഓഫീസര്‍ കെ.വി.മനോഹറും ക്ലാസെടുത്തു. ഡി.ഡി.എം.എ ഹസാഡ് അനലിസ്റ്റ് പ്രേംജി പ്രകാശ് ദുരന്തനിവാരണം എന്ന വിഷയത്തില്‍ കേരള യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി പ്രതിനിധി .അനന്തു കെ കൃഷ്ണന് സന്നദ്ധ സേവനത്തിന്റെ പ്രസക്തി എന്ന വിഷയത്തിലും ക്ലാസ് എടുത്തു. കാസര്‍കോട് മുന്‍സിപ്പാലിറ്റിയില്‍ നിന്നും 6 പഞ്ചായത്തുകളില്‍ നിന്നുമായി നിരവധി പേര് പരിശീലനത്തില്‍ പങ്കെടുത്തു. പ്രേംജി പ്രകാശ് സ്വാഗതവും ജൂനിയര്‍ സൂപ്രണ്ട് നിജു നന്ദിയും പറഞ്ഞു