പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ എം.എ. ലിംഗ്വിസ്റ്റിക്സ് ആന്റ് ലാംഗ്വേജ് ടെക്നോളജി വിഭാഗത്തില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) സംഘടിപ്പിച്ച പൊതുപ്രവേശന പരീക്ഷയില്‍ പങ്കെടുത്തവര്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ നവംബര്‍ 23ന് രാവിലെ 9.30ന് സര്‍വ്വകലാശാല ആസ്ഥാനത്തെ ലിംഗ്വിസ്റ്റിക്സ് ആന്റ് ലാംഗ്വേജ് ടെക്നോളജി വിഭാഗത്തില്‍ എത്തിച്ചേരണം. വിശദവവിരങ്ങള്‍ക്ക് www.cukerala.ac.in സന്ദര്‍ശിക്കുക.