കുമ്പള സബ്ബ് ജില്ലാ സ്കൂള്‍ കലോത്സവം നടക്കുന്ന മാര്‍പ്പനടുക്കയിലും പരിസരത്തും ആരോഗ്യവകുപ്പ് ശുചിത്വ പരിശോധന നടത്തി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി.അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഹോട്ടല്‍, തട്ടുകട, ഐസ്ക്രീം, കരിമ്പിന് ജ്യൂസ്, അവില് മില്‍ക്ക് കടകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. പ്ലാസ്റ്റിക്ക് മുക്തമായാണ് മേള നടത്തുന്നത്. മേള സ്ഥലത്ത് പ്ലാസ്റ്റിക്ക് പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. കുമ്പഡാജെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രഥമ ശുശ്രൂക്ഷ ടീമും സ്കൂളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.