കാഞ്ഞങ്ങാട്: ചരിത്ര പ്രസിദ്ധമായ മുട്ടുന്തല മഖാം ഉറൂസ് 2022 ഡിസംബര്‍ 19മുതല്‍ 27 വരെ വളരെ വിപുലമായ രീതിയില്‍ നടത്താന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായുള്ള സ്വാഗതസംഘം രൂപീകരിച്ചു.
ഉറൂസ് കമ്മിറ്റി ചെയര്‍മാനായി ഖൈസ് സണ്‍ലൈറ്റ്, ജനറല്‍ കണ്‍വീനര്‍ നൗഫല്‍ മുഹമ്മദ്, ട്രഷറര്‍ ഫൈസല്‍ മുഹമ്മദ്, ഓര്‍ഗനൈസിങ് കണ്‍വീനര്‍ നാസര്‍ മാസ്റ്റാജി, വൈസ് ചെയര്മാന്മാറായി കരീം മൂസഹാജി, സലീം മൊയ്തു, ഉസ്മാന്. ബി. എം, നിയാസ് മൊയ്ദീന്, ജോയിന്‍ കണ്‍വീനര്‍മാരായി ഇസ്ഹാഖ് കാന്റീന്, ഹബീബ്, റംഷീദ് മീലാദ്, അംഷാദ്, കോര്‍ഡിനേറ്റര്‍മാരായി ഹാഷിം മാസ്റ്റാജി,ലത്തീഫ് പുതിയവളപ്പ്, ഫൈസല്‍ അബ്ദുല്ല എന്നിവരെയും മീഡിയ പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാനായി റിസ്വാന് കെ.ടി, പബ്ലിസിറ്റി കണ്‍വീനര്‍ ഷബീര്‍ ഹസ്സൈനാര്‍, മീഡിയ കണ്‍വീനര്‍ റഷീദ് തായല്‍ , വൈസ് ചെയര്മാന്മാരായി നിഹമത്തുള്ള, ആഷിക്, മുനവിര്‍, ഹസ്സന് ജാബിര്‍, എന്നിവരെയും ജോയിന്‍ കണ്‍വീനര്‍മാരായി ജംഷാദ്, ഷക്കീര്‍, സിനാന്, സഫ്വാന് എന്നിവരെയും തിരഞ്ഞെടുത്തു.