ലോക പൈതൃക വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലും, ബി.ആര്.ഡി.സിയും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയും ബേക്കല്‍ കോട്ടയില്‍ സംഘടിപ്പിച്ച സാംസ്കാരിക പരിപാടിയില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാ പരിപാടികള്‍ അരങ്ങേറി. വീല്‍ച്ചെയറുകള്‍ ഉള്‍പ്പെടെയുള്ള സഹായ ഉപകരണങ്ങളോടെയാണ് കുട്ടികള്‍ പരിപാടിയില്‍ പങ്കെടുക്കാനും കാണാനുമെത്തിയത്. കുട്ടികളുടെ കുടുംബാംഗങ്ങളും പരിപാടി വീക്ഷിക്കാനെത്തി. അക്കര ലൈഫ് ഫൗണ്ടേഷനും ബെറ്റര്‍ ലൈഫ് ഫൗണ്ടേഷനുമാണ് പരിപാടി സംഘടിപ്പിച്ചത്.