രാജപുരം: ഹൊസ്ദുര്‍ഗ് സബ്ജില്ലാ ഗണിതശാസ്ത്ര പ്രവര്‍ത്തിപരിചയ കലോത്സവ മേളകളില്‍ മികവ് തെളിയിച്ച കുട്ടികള്‍ളെ പുഞ്ചക്കര ജി. എല്‍. പി സ്കൂള്‍ പി ടി എ യും എസ് എം സി യുടെയും നേതൃത്വത്തില്‍ അനുമോദിച്ചു. പി. ടി. എ പ്രസിഡണ്ട് പ്രദീപ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ കള്ളാര്‍ പഞ്ചായത്തംഗം ലീലാ ഗംഗാധരന് ഉത്ഘാടനം ചെയ്തു.എസ്. എം. സി ചെയര്മാന് ഇ. കെ. ഗോപാലന്, എം. പി. ടി. എ പ്രസിഡന്റ് നിഷ ചന്ദ്രന്, പി. ടി. എ വൈസ് പ്രസിഡന്റ് ജാസ്മിന് മാനുവെല്‍ എന്നിവര്‍ സംസാരിച്ചു.
കുട്ടികള്‍ക്ക് റോയല്‍ ട്രാവങ്കൂര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസെര്‍സ് കമ്പനി അസിസ്റ്റന്റ് മാനേജര്‍ പ്രദീപ് കുമാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് രാജലക്ഷ്മി സ്വാഗതവും സീനിയര്‍ അധ്യാപിക ശാന്തമ്മ ജോസഫ് നന്ദി പറഞ്ഞു.