കയ്യൂര്‍ – ചീമേനി ഗ്രാമപഞ്ചായത്തിന്റെ നടപ്പ് വാര്‍ഷിക പദ്ധതിയായ വയോജന ആരോഗ്യ പരിരക്ഷ പരിപാടി സ്നേഹസ്പര്‍ശം -2
ന്റെ ഭാഗമായി ഒന്‍പതാമത് വയോജന സംഗമം പട്ടാളക്കാരുടെ പങ്കാളിത്തം കൊണ്ട് വ്യത്യസ്തമായി. ഒന്‍പതാം വാര്‍ഡിലെ ചാനടുക്കത്ത് നടന്ന പരിപാടി സി.ആര്.പി.എഫ് പെരിങ്ങോം ഡപ്യൂട്ടി കമാന്‍ഡന്‍ഡ് കെ.എം.ബൈജു ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശശികല അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എന്‍.വി.രാമചന്ദ്രന്, കെ.എസ്.കുഞ്ഞിരാമന്, ശ്രീജ, വാര്‍ഡ് സമിതി അംഗം പി.വി.ദാമോദരന്‍, എ.ഡി.എസ് സെക്രട്ടറി സുനിത എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് സമിതി കണ്‍വീനര്‍ സുഭാഷ് അറുകര സ്വാഗതവും വയോജന ക്ലബ്ബ് സെക്രട്ടറി എന്‍.കുഞ്ഞിരാമന് നന്ദിയും പറഞ്ഞു.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.രാജീവന് വയോജന ആരോഗ്യ പരിരക്ഷയെക്കുറിച്ച് ക്ലാസ്സ് എടുത്തു. കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നെഴ്സ് ജെഫീന, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ വി.ജഗദീഷ്, എം.വി.ബാലകൃഷ്ണന്, ഷൈജ, ആശ പ്രവര്‍ത്തക പത്മിനി എന്നിവരുടെ നേതൃത്വത്തില്‍ പ്രഷര്‍, ഷുഗര്‍, ബി.എം.ഐ പരിശോധന നടത്തി. സി.ആര്.പി.എഫിലെ കലാകാരന്മാരുടെ നേതൃത്വത്തില്‍ വിവിധ ഭാഷയിലുള്ള കലാപരിപാടി അവതരിപ്പിച്ചു. സമാപന ചടങ്ങില്‍ ചീമേനി ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഗമത്തില്‍ പങ്കെടുത്ത വയോജനങ്ങള്‍ക്ക് ഷാള്‍ നല്കി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി.വത്സലന്‍ ഷാള്‍ വിതരണം ഉദ്ഘാടനം ചെയ്തു. സമാപന ചടങ്ങില്‍ ആരോഗ്യം, വിദ്യാഭ്യാസം സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് പി.ശശിധരന്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സി.യശോദ, ലയണ്‍സ് ക്ലബ് പ്രസിഡണ്ട് രാഘവന് തെക്കടവന്‍, സെക്രട്ടറി പി.കെ.ഗോപാലന് എന്നിവര്‍ പങ്കെടുത്തു. ക്ലബ്ബ്, കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള ജനകീയ സംഘാടനവും സംഗമത്തെ ജനകീയ ഉത്സവമാക്കി മാറ്റി. പുതിയ വയോജന ക്ലബ്ബ് സെക്രട്ടറിയായി എന്‍.കുഞ്ഞിരാമനെയും പ്രസിഡണ്ടായി എ.പി.കാര്‍ത്ത്യായനിയെയും തെരഞ്ഞെടുത്തു.