CLOSE

മൂലപ്പള്ളി സാറ്റേണ്‍ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്ത നിര്‍വ്വഹിച്ചു

Share

നീലേശ്വരം : മൂലപ്പള്ളി സാറ്റേണ്‍ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്ത നിര്‍വ്വഹിച്ചു. ആദ്യ ഫണ്ട് രഞ്ജിത്ത് കുമാറില്‍ നിന്ന് ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ പി.രാധാകൃഷ്ണന്‍ നായര്‍ സ്വീകരിച്ചു. സുവര്‍ണ്ണ ജൂബിലി ലോഗോ സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് രാജ്‌മോഹന്‍ നീലേശ്വരം പ്രകാശനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ കെ.സി മാനവര്‍മ്മരാജ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ കെ.പ്രകാശന്‍ സ്വാഗതവും ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ ടി.വി വിജയന്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ മെമ്പര്‍ മാര്‍ക്കുള്ള ആജീവനാന്ത മെമ്പര്‍ഷിപ്പ് വിതരണവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *