CLOSE

എം.ഡി.എം.എ മയക്കു മരുന്നുമായി പയ്യന്നൂര്‍ സ്വദേശികള്‍ അറസ്റ്റില്‍

Share

കാഞ്ഞങ്ങാട്: എം.ഡി. എം. എ മയക്കു മരുന്നുമായി പയ്യന്നൂര്‍ സ്വദേശികളെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. രാമന്തളി എട്ടിക്കുളം കുന്നിക്കലംതട്ടെയകത്തെ കെ.എ മുഹമ്മദ് അഷ്‌റഫ് (29), എട്ടിക്കുളം മുല്ലക്കൊട്ടില്‍ മഡിയന്‍ ഹൗസില്‍ എം.പി റാഷിദ് (26) എന്നിവരെ എസ്.ഐ എം.പി ശ്രീദാസും സംഘവുമാണ് അറസ്റ്റ് ചെയ്തത്. ചെറുവത്തൂര്‍ ഞാണങ്കൈ റോഡില്‍ മോട്ടോര്‍ ബൈക്കില്‍ വരികയായിരുന്ന ഇവരില്‍ നിന്നും 2.35ഗ്രാം എം.ഡി. എം.എ മയക്കുമരുന്നാണ് പിടിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *