CLOSE

റെഡ് വേള്‍ഡ് കൊപ്പല്‍ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം 4ന്

Share

പാലക്കുന്ന് : കൊപ്പല്‍ റെഡ് വേള്‍ഡ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ സുവര്‍ണ ജൂബിലി ആഘോഷം ഡിസംബര്‍ 4ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് ഉദ്ഘാടനം ചെയ്യും. മുന്നോടിയായി 3 മണിക്ക് പാലക്കുന്നില്‍ നിന്ന് വിളംബരം ഘോഷയാത്ര കൊപ്പലിലേക്ക് പുറപ്പെടും. സംഘാടക സമിതി ചെയര്‍മാന്‍ കെ.വി കുഞ്ഞിരാമന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ ‘ന്നാ താന്‍ കേസ് കൊട്’ സിനിമ ഫെയിം അഡ്വ. സി ഷുക്കൂര്‍ മുഖ്യാതിഥിയാകും. ക്ലബ്ബിന്റെ സ്ഥാപക പ്രസിഡന്റ് കൊവ്വല്‍ നാരായണനെ ആദരിക്കും.

തുടര്‍ന്ന് ക്ലബ് അംഗങ്ങളുടെ മെഗാ തിരുവാതിര നൃത്തവും മറ്റു കലാപരിപാടികളും നടക്കും. സെപ്റ്റംബര്‍ 3 മുതല്‍ സുവര്‍ണ ജൂബിലി ആഘോഷ പരിപാടികള്‍ നടന്നു വരികയാണ്. 2023 മെയ് 21 വരെ നീളുന്ന ആഘോഷ പരിപാടികളില്‍ ജില്ലാതല ഷൂടൗട്ട്, മാരത്തോണ്‍, നാടന്‍ പാട്ട്, ശിങ്കാരി മേളം, ഷട്ടില്‍ മത്സരങ്ങളും കുടുംബ സംഗമവും മെഡിക്കല്‍ ക്യാമ്പും വിവിധ ദിവസങ്ങളില്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *