CLOSE

കേരള ടൂറിസ്റ്റ് ടാക്സി ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റി ഓഫീസ് ഉദുമയില്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പ്രമോദ് മുളിയാര്‍ ഉദ്ഘാടനം ചെയ്തു

Share

ഉദുമ: കേരളത്തിലെ ടാക്സി ഡ്രൈവര്‍മാരെ ജാതി മത വര്‍ഗ്ഗ വര്‍ണ്ണങ്ങള്‍ക്കും കക്ഷി രാഷ്ട്രീയങ്ങള്‍ക്കും അതീതമായി ചേര്‍ത്ത് നിര്‍ത്തികൊണ്ട് 2017 നവംബര്‍ 24 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന സംഘടനയാണ് കേരള ടൂറിസ്റ്റ് ടാക്സി ഓര്‍ഗനൈസേഷന്‍ കെടിഡിഒ, ഇതിന്റെ അഞ്ചാം വാര്‍ഷികം ജില്ലയില്‍ സ്ഥാപക ദിനമായി ആചരിച്ച് വിവിധ കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി. ഉദുമയില്‍ പുതുതായി ആരംഭിച്ച ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പ്രമോദ് മുളിയാര്‍ നിര്‍വ്വഹിച്ചു.

കള്ള ടാക്സി, റെന്റ് എ കാറുകളുടെ കടന്നുകയറ്റം ടുറിസ്റ്റ് ടാക്സി മേഖലകളില്‍ വന്‍ പ്രതിസന്ധി നേരിടുകയാണെന്ന് പ്രമോദ് മുളിയാര്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ടോമി ഭീമനടി അധ്യക്ഷത വഹിച്ചു. 60 സോണ്‍ പ്രസിഡന്റ് രവി പാലക്കുന്ന് സെക്രട്ടറി അസ്ലാം കാഞ്ഞങ്ങാട്. 14 സോണ്‍ രക്ഷാധികാരി കുഞ്ഞാമു ഹാജി മേല്‍പറമ്പ്, 79 സോണ്‍ രക്ഷാധികാരി ബഷീര്‍ വെള്ളരിക്കുണ്ട് എന്നിവര്‍ സംസാരിച്ചു. ജില്ലാ ജോയിന്റ് ട്രഷറര്‍ ഉദയന്‍ കാഞ്ഞങ്ങാട് സ്വാഗതവും ജില്ലാ ട്രഷറര്‍ ഗോപി ഉദുമ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *