CLOSE

വലിയപറമ്പ ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തില്‍ മാലിന്യ സംസ്‌കരണം ശീലമാക്കുന്നതിനും വൃത്തിയുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനുമായി സ്വച്ഛത റണ്‍ നടത്തി

Share

വലിയപറമ്പ ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തില്‍ മാലിന്യ സംസ്‌കരണം ശീലമാക്കുന്നതിനും വൃത്തിയുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനുമായി സ്വച്ഛത റണ്‍ നടത്തി. മാലിന്യങ്ങള്‍ വലിച്ചെറിയരുത്, കത്തിക്കരുത്, ശാസ്ത്രീയമായ സെപ്റ്റിക് ടാങ്ക് ഉപയോഗം ഉറപ്പു വരുത്തുക, മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ തരം തിരിക്കുക, അജൈവ പാഴ് വസ്തുക്കള്‍ ഹരിത കര്‍മ്മസേനയ്ക്ക് കൈമാറുക, എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്നീ സന്ദേശങ്ങള്‍ മുന്നോട്ടു വെച്ചാണ് കൂട്ടയോട്ടം നടത്തിയത്. സ്വച്ഛതാ റണ്ണില്‍ ഹരിത കര്‍മ്മസേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ അണിചേര്‍ന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവന്‍ ശുചിത്വപ്രതിജ്ഞ ചൊല്ലി കൊടുത്ത് സ്വച്ഛതാ റണ്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ.കെ.മല്ലിക അധ്യക്ഷയായി. വലിച്ചെറിയല്‍ മുക്തകേരളം എന്ന വിഷയത്തില്‍ ശുചിത്വ മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ കെ.ബാലചന്ദ്രന്‍ മാസ്റ്റര്‍ ക്ലാസ്സെടുത്തു. ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.മനോഹരന്‍, ഗ്രാമ പഞ്ചായത്തംഗം താജുന്നിസ, ജെ.എച്ച്.ഐ സതീശന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ ഇ.കെ.ബിന്ദു എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാര്‍ സ്വാഗതവും വി.ഇ.ഒ സുകേഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *