ഇന്ത്യയിലെ ഏറ്റവും വലിയ കമ്പ്യൂട്ടര്‍ സെന്റര്‍ എന്ന ലിംക ബുക്സ് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ച
ശ്രീശങ്കരചാര്യ കമ്പ്യൂട്ടര്‍ സെന്ററിന്റെ കാഞ്ഞങ്ങാട് ബ്രാഞ്ചിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിക്കായി ‘എന്റെ കേരളം’ എന്ന വിഷയത്തെ ആസ്പദമാക്കി ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്റര്‍ പ്രോഗ്രാം കോഡിനേറ്റര്‍ ഇന്റീരിയല്‍ ഡിസൈനിങ് ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് ശ്രീനേഷ് പ്രോഗ്രാം കോഡിനേറ്റ് ചെയ്തു. മള്‍ട്ടിമീഡിയ ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് ശ്രീ ജഗദീഷ് അധ്യക്ഷനായ ചടങ്ങില്‍ പ്രൊഫഷണല്‍ അക്കൗണ്ടിംഗ് ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് ഹരിലാല്‍ സ്വാഗതം പറഞ്ഞു. കോഴ്സ് കോഡിനേറ്റര്‍ അതുല്യ നന്ദി പറഞ്ഞു. മറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഹെഡുമാരും അധ്യാപകരും ഓഫീസ് സ്റ്റാഫ് എന്നിവരുടെയും നേതൃത്വവും മികച്ച പിന്തുണയും, എണ്ണൂറോളം വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തവും’എന്റെ കേരളം’ ക്വിസ് പ്രോഗ്രാമിനെ ശ്രദ്ധേയമാക്കി. ഈ പരിപാടിയില്‍ ഒന്നാം സ്ഥാനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ മണികണ്ഠന് നിര്‍വഹിച്ചു. ഒന്നാo കരസ്ഥമാക്കിയ സുധീഷ്&ടീം നവംമ്പര്‍ മാസം 26 ന് ശ്രീശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്ററിന്റെ കോര്‍പ്പറേറ്റ് ഓഫീസ് കണ്ണൂരില്‍ വച്ച് നടക്കുന്ന സംസ്ഥാന തല ഫൈനല്‍ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.