CLOSE

ലോറിയുടെ അടിയില്‍പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം

Share

കോട്ടപ്പാറ: ലോറിയുടെ അടിയില്‍പെട്ട സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. കോട്ടപ്പാറയില്‍ ഇന്നലെ വൈകിട്ട് 6.45 ന് ഉണ്ടായ അപകടത്തില്‍
സ്‌കൂട്ടര്‍ യാത്രക്കാരന്‍ പറക്കളായി സ്‌കൂളിന് സമീപം താമസിക്കുന്ന ടി. ബാലന്‍ (62) ആണ് മരിച്ചത്. സ്‌കൂട്ടറില്‍ ഭാര്യയുമായി പറക്കളായിലേക്ക് വരുന്നതിനിടെ കോട്ടപ്പാറ കഴിഞ്ഞ് ഉടനെ പിന്നില്‍ വന്ന കാര്‍ ഓവര്‍ടേക്ക് ചെയ്തശേഷം സ്‌കൂട്ടര്‍ ലോറിയുടെ അടിയില്‍പ്പെടുകയായിരുന്നു. ബാലന്‍ അപകടസ്ഥലത്ത് വെച്ച് മരണപ്പെടുകയായിരുന്നു. പരിക്കേറ്റ ഭാര്യ ഇന്ദിരയെ ഓടിയെത്തിയ നാട്ടുകാര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവമറിഞ്ഞ് എത്തിയ അമ്പലത്തറ എസ് ഐ കെ. ലതീഷിന്റെ നേതൃത്വത്തില്‍ മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റി.

അപകടം വരുത്തിവെച്ചുയെന്ന സംശയിക്കുന്ന കാറും ലോറിയും പോലീസ് കസ്റ്റഡിലെടുത്തു. രക്തം ഒഴുകിയ റോഡ് ഫയര്‍ഫോഴ്‌സത്തി വെള്ളം തളിച്ചു. മുന്നാട് ജയപുരം സ്വദേശിയായ ബാലന്‍ വര്‍ഷങ്ങളായി ഭാര്യ വീടായ പറക്കളായിലാണ് താമസം.
മക്കള്‍: ആതിര, ആരതി
മരുമക്കള്‍ രതീഷ് എടത്തോട് (ഗള്‍ഫ്) വിനീഷ് മുക്കട (മിലിട്ടറി)
സഹോദരങ്ങള്‍ കൃഷ്ണന്‍, കാര്‍ത്യായനി, തമ്പായി, ദാമോദരന്‍, നാരായണന്‍, മാധവി, ദാക്ഷായണി, ലക്ഷ്മി.

Leave a Reply

Your email address will not be published. Required fields are marked *