CLOSE

കാലിക്കടവ് പാലത്തിന്റെ ശിലാസാഥാപനം എം.രാജഗോപാലന്‍ എം.എല്‍.എ നിര്‍വഹിച്ചു

Share

മലയോര മേഖലയുടെ ഏറെ നാളത്തെ സ്വപ്നമായ വെസ്റ്റ് എളേരി പഞ്ചായത്തിലെ കാലിക്കടവ് പാലത്തിന്റെ ശിലാസ്ഥാപനം എം.രാജഗോപാലന്‍ എം.എല്‍.എ നിര്‍വഹിച്ചു. ചൈത്രവാഹിനി പുഴയില്‍ കാലിക്കടവ് കടവില്‍ പാലം വേണമെന്നത് ഏറെ നാളായി നാട്ടുകാരുടെ ആവശ്യമായിരുന്നു.
ഇതേത്തുടര്‍ന്ന് എം.രാജഗോപാലന്‍ എം.എല്‍.എ ആദ്യ ടേമില്‍ തന്നെ ബജറ്റില്‍ ഉള്‍പ്പെടുത്തി കിഫ്ബിയില്‍ പണം അനുവദിപ്പിച്ചാണ് പാലം നിര്‍മാണത്തിലേക്ക് എത്തിച്ചത്.

ഒന്നാംഘട്ട പ്രവര്‍ത്തനമായി കാലിക്കടവ് പാലത്തിന് 3.77 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. 30 മീറ്റര്‍ നീളമുള്ള രണ്ട് സ്പാനുകളോട് കൂടിയതും 200 മീറ്റര്‍ അപ്രോച്ച് റോഡും ഇരു ഭാഗങ്ങളിലും ഓരോ മീറ്റര്‍ വീതം നടപ്പാതയും ഏഴ് മീറ്റര്‍ വീതിയില്‍ ടാറിംഗും ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് പദ്ധതി. ചടങ്ങില്‍ വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ വിജയന്‍ അധ്യക്ഷയായി. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം. സജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് അംഗങ്ങളായ മോളിക്കുട്ടി പോള്‍, സി.വി.അഖില, ടി.വി. രാജീവന്‍, നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ പി.ആര്‍. ചാക്കോ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി.കെ.സുകുമാരന്‍, എ.സി.ജോസ്, കെ.പി.സഹദേവന്‍, ജാതിയില്‍ അസിനാര്‍, ഷാജി വെള്ളാംകുന്നേല്‍, കെ.ജെ. വര്‍ക്കി എന്നിവര്‍ സംസാരിച്ചു. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എ.പ്രദീപ്കുമാര്‍ സ്വാഗതവും അസിസ്റ്റന്റ് എന്‍ജിനീയര്‍ സി.ജി. രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *