CLOSE

മികവ് തെളിയിച്ച കായിക താരങ്ങള്‍ക്ക് അനുമോദനവും ജേഴ്‌സി വിതരണവും

Share

പാലക്കുന്ന് : സംസ്ഥാന തല സ്‌കൂള്‍ കായിക മേളയില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയവരെയും ജില്ല, ഉപജില്ല കായിക മേളയില്‍ മികവ് തെളിയിച്ച അമ്പതോളം കുട്ടികളെയും ബേക്കല്‍ ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പി.ടി.എ. യുടെ നേതൃത്വത്തില്‍ അനുമോദിച്ചു.
സബ് ജൂനിയര്‍ ഫുട്‌ബോള്‍ അംഗങ്ങള്‍ക്ക് തിരുവക്കോളി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബും (ടാസ്‌ക്) ജൂനിയര്‍ ഫുട്‌ബോള്‍ അംഗങ്ങള്‍ക്ക് 2010 പത്താം തരം പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയും ജേഴ്‌സികള്‍ വിതരണം ചെയ്തു.

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി. ഹബീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് വി. പ്രഭാകരന്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ജെ.ബി നിഷ, വികസന സമിതി വര്‍ക്കിങ് ചെയര്‍മാന്‍ കെ.ജി അച്യുതന്‍, എസ്.എം.സി ചെയര്‍മാന്‍ കെ.വി ശ്രീധരന്‍, സി.കെ വേണു, മദര്‍ പിടിഎ പ്രസിഡന്റ് സിന്ധുകുമാരന്‍, പ്രഥമാധ്യാപിക വി തങ്കമണി എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *