CLOSE

കളിക്കിടയിലും കാര്യം കണ്ടെത്തി കൊളവയല്‍ പ്രതിഭാ ക്ലബ്ബിലെ ബ്രസീല്‍ ഫാന്‍സ് പ്രവര്‍ത്തകര്‍

Share

കാഞ്ഞങ്ങാട്: ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശത്തില്‍ നാടെങ്ങും ഫ്‌ളക്‌സുകളും കൊടി തോരണങ്ങളും കൊണ്ട് അലങ്കരിച്ച് വര്‍ണ്ണാഭമാക്കിയിരിക്കുകയാണ് കായിക പ്രേമികളും യുവജനങ്ങളും. സ്ത്രീ പുരുഷ ഭേദമന്യേ ആബാലവൃദ്ധം ജനങ്ങളും ലോകകപ്പിന്റെ ആവേശ തിരയിളക്കത്തിലാണ്. ഈ ആവേശത്തിനിടയിലും കൊളവയല്‍ പ്രതിഭാ ക്ലബ്ബിലെ ബ്രസീല്‍ ഫാന്‍സ് പ്രവര്‍ത്തകര്‍ കളിക്കിടയിലും കാര്യഗൗരവം വിടാതെ തങ്ങളുടെ സാമൂഹ്യ പ്രതിബന്ധത തെളിയിച്ചിരിക്കുകയാണ്.

പ്രതിഭയിലെ കാനറി പ്രേമികളുടെ കാരുണ്യഹസ്തം വീല്‍ചെയറിന്റെ രൂപത്തിലാണ് സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നത്. കാഞ്ഞങ്ങാട് കനിവ് പാലിയേറ്റീവ് സൊസൈറ്റിയിലേക്കാണ് പ്രവര്‍ത്തകര്‍ വീല്‍ചെയര്‍ സംഭാവനയായി കൈമാറിയത്. കനിവ് പാലിയേറ്റീവ് ഏരിയ കോഡിനേറ്റര്‍ പ്രിയേഷ് കാഞ്ഞങ്ങാട് കൊളവയല്‍ പ്രതിഭാ ക്ലബ്ബിലെ ബ്രസീല്‍ ഫാന്‍സ് പ്രവര്‍ത്തകരില്‍ നിന്നും വീല്‍ചെയര്‍ ഏറ്റുവാങ്ങി ഉദ്ഘാടനം നിര്‍വഹിച്ചു സി.പി.ഐ.എം കൊളവയല്‍ ഒന്നാം ബ്രാഞ്ച് സെക്രട്ടറി ഗംഗാധരന്‍ കൊളവയല്‍ അധ്യക്ഷനായി. കനിവ് അജാനൂര്‍ പഞ്ചായത്ത് സെക്രട്ടറി രതീഷ് പൊയ്യക്കര, കമലക്ഷന്‍ കൊളവയല്‍, പ്രജീഷ് കുന്നുംപാറ, രവി കൊളവയല്‍ എന്നിവര്‍ സംസാരിച്ചു യദു കൊളവയല്‍ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *