CLOSE

രാവണേശ്വരം ശോഭന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് അറുപതാം വാര്‍ഷിക ആഘോഷം : വനിതാ സമ്മേളനം നടന്നു

Share

രാവണേശ്വരം: 2022 സെപ്റ്റംബര്‍ 11 മുതല്‍ 2023 ജനുവരി 8 വരെ നീണ്ടുനില്‍ക്കുന്ന രാവണേശ്വരം ശോഭന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ അറുപതാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി വനിതാ സമ്മേളനം നടന്നു. കീപ്പാട്ട് എന്‍. മാണിയമ്മ നഗറില്‍ നടന്ന വനിതാ സമ്മേളനം കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറി അഡ്വ:പി.വസന്തം ഉദ്ഘാടനം ചെയ്തു.ചരിത്ര നിര്‍മ്മിതികളില്‍ സ്ത്രീകളെ തമസ്‌കരിക്കപ്പെടുന്ന രീതിയാണ് കാണുന്നത് എന്ന് അവര്‍ പറഞ്ഞു.

സ്ത്രീകളുടെ പ്രവര്‍ത്തനങ്ങളെ എവിടെയും രേഖപ്പെടുത്തുന്നില്ല എന്നത് ഒരു വസ്തുതയാണെന്നും സ്വാതന്ത്ര്യ സമര വുമായി ബന്ധപ്പെട്ട് എത്രയോ സ്ത്രീകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും അവരുടെയൊന്നും പേരുകള്‍ എവിടെയും രേഖപ്പെടുത്താത്തത് ഇതിന് ഉദാഹരണം ആണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചന്ദ്രാവതി വേലായുധന്‍ അധ്യക്ഷയായി. കേരള മഹിളാ സംഘം ജില്ലാ സെക്രട്ടറി പി. ഭാര്‍ഗവി മുഖ്യപ്രഭാഷണം നടത്തി. പി.മിനി, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, എന്നിവര്‍ സംബന്ധിച്ചു. രജിത കരുണാകരന്‍ സ്വാഗതവും അജിത മുരളി നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *