CLOSE

ശുചിത്വമാണ് പ്രകൃതി സംരക്ഷണത്തിന്റെ ആദ്യ പാഠമെന്നും ഓരോ മനുഷ്യനും പഠിക്കേണ്ട പാഠപുസ്തകം പ്രകൃതിയാണെന്നും പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ദിവാകരന്‍ പി.വി

Share

കാഞ്ഞങ്ങാട് :ശുചിത്വമാണ് പ്രകൃതി സംരക്ഷണത്തിന്റെ ആദ്യ പാഠമെന്നും ഓരോ മനുഷ്യനും പഠിക്കേണ്ട പാഠപുസ്തകം പ്രകൃതിയാണെന്നും പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ദിവാകരന്‍ പി.വി അഭിപ്രായപ്പെട്ടു. കാഞ്ഞങ്ങാട്ട് കുശാല്‍ നഗറിലെ ഒരു കൂട്ടം വിദ്യാര്‍ഥികളുടെ ശുചിത്വ മാതൃക കണ്ട് നേരിട്ട് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വീട്ടിലേക്കുള്ള വഴി സുന്ദരവഴി എന്ന ആപ്തവാക്യവുമായി ആറു കുട്ടികള്‍ വീട്ടിലേക്കുള്ള റോഡ് മുടങ്ങാതെ തൂത്തുവാരി ശുചീകരിക്കുന്ന വേറിട്ട മാതൃക കണ്ട് അനുമോദിക്കുകയായിരുന്നു അദ്ദേഹം.

പ്രധാന റോഡില്‍ നിന്നും ഏകദേശം 850 മീറ്റര്‍ റോഡ് വീട്ടുമുറ്റം പോലെ തൂത്തുവാരി വൃത്തിയാക്കുകയാണീകുഞ്ഞുങ്ങള്‍ എന്നും. ഹൊസ്ദുര്‍ഗ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഷെയ്മനൂര്‍, ജസ്‌ന ബിജു, മുഹമ്മദ് അദ്‌നാന്‍, അയാസ്, ആഗ്‌നേയ്, അര്‍ജുന്‍ എന്നീ വിദ്യാര്‍ഥികളുടെ ശുചിത്വ മാതൃക കേട്ടറിഞ്ഞ് പ്രശസ്തപരി സ്ഥിതിശാസ്ത്രജ്ഞന്‍ ദിവാകരന്‍ പി.വി. വിദ്യാര്‍ഥികളെ തേടി കുശാല്‍ നഗറിലെ അഭിനന്ദനം റോഡ് കാണാനെത്തി. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പുസ്തകവും പേനയും സമ്മാനം നല്‍കി വിദ്യാര്‍ഥികളെ അനുമോദിച്ചു. സുകുമാരന്‍ പെരിയച്ചൂരിന്റെ പഠിക്കാനെന്തെളുപ്പം എന്ന പുസ്തകമാണ് സമ്മാനമായി നല്‍കിയത്. ചടങ്ങില്‍ സുകുമാരന്‍ പെരിയച്ചൂര്‍, ഷീല ടീച്ചര്‍, ശ്രുതി സുമേഷ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *