CLOSE

കണ്ണൂര്‍ സര്‍വ്വകലാശാല ഇന്റര്‍ കോളേജിയേറ്റ് പുരുഷ വിഭാഗം കബഡി ചാമ്പ്യന്‍ഷിപ്പ് രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും

Share

രാജപുരം കണ്ണൂര്‍ സര്‍വ്വകലാശാല ഇന്റര്‍ കോളേജിയേറ്റ് പുരുഷ വിഭാഗം കബഡി ചാമ്പ്യന്‍ഷിപ്പ് രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നവംബര്‍ 26 ശനിയാഴ്ച നടക്കും. കണ്ണൂര്‍ കാസര്‍ഗോഡ് വയനാട് ജില്ലകളിലെ വിവിധ കോളജുകളില്‍ നിന്നായി മുന്നൂറോളം കായികതാരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. മത്സരങ്ങള്‍ രാവിലെ 10 മണിക്ക് കോളേജ് ലോക്കല്‍ മാനേജര്‍ റവ ഫാദര്‍ ജോര്‍ജ് പുതുപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യും. ജേതാക്കള്‍ക്കുള്ള സമ്മാനവിതരണം കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ എം ഡി ദേവസ്യ നിര്‍വഹിക്കും. ഡിസംബര്‍ 7 മുതല്‍ ബാംഗ്ലൂര്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ വച്ച് നടക്കുന്ന ദക്ഷിണേന്ത്യാ അന്തര്‍ സര്‍വ്വകലാശാലാ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള യൂണിവേഴ്‌സിറ്റി ടീമിനെ പ്രസ്തുത ചാമ്പ്യന്‍ഷിപ്പില്‍ നിന്നും തിരഞ്ഞെടുക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കോളേജ് ടീമുകള്‍ യോഗ്യതാ പത്രവും തിരിച്ചറിയല്‍ കാര്‍ഡും സഹിതം 26ന് രാവിലെ 9 മണിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *