CLOSE

വിഷ്ണുസഹസ്രനാമ സമൂഹ പാരായണ യജ്ഞം: വെള്ളിക്കുന്നത്ത് ഭഗവതി കാവില്‍ ക്ലാസ് നടത്തി

Share

കാഞ്ഞങ്ങാട്: നീലേശ്വരം ചിന്മയമിഷന്‍ ഡിസംബര്‍ 3 ന് രാവിലെ 10 ന് നീലേശ്വരം ശ്രീവത്സം ഓഡിറ്റോറിയത്തില്‍ നടത്തുന്ന വിഷ്ണു സഹസ്രനാമ പാരായണ യജ്ഞത്തിന് മുന്നോടിയായി ക്ഷേത്രങ്ങളില്‍ പരിശീലന ക്ലാസുകള്‍ പുരോഗമിക്കുന്നു. വെള്ളിക്കോത്ത് ശ്രീ വെള്ളിക്കുന്നത്ത് ഭഗവതി കാവില്‍ നീലേശ്വരം ചിന്മയ മിഷന്‍ ആചാര്യന്‍ സ്വാമി വിശ്വാനന്ദ സരസ്വതി ക്ലാസ് എടുത്തു. ക്ഷേത്രം പ്രസിഡന്റ് പി.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.പി. കൃഷ്ണന്‍, എക്‌സിക്യൂട്ടീവ് അംഗം പി.ഗോപിനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു. ക്ഷേത്രം സെക്രട്ടറി കെ. കൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതവും മാതൃസമിതി പ്രസിഡന്റ് പി.സി.സതീദേവി നന്ദിയും പറഞ്ഞു. മറ്റു ക്ഷേത്രങ്ങളില്‍ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ 9447000753 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് സ്വാമി വിശ്വാനന്ദ സരസ്വതി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *