രാജപുരം: നവംബര്‍ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനം. ഡി വൈ എഫ് ഐ പനത്തടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒടയംചാലില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. എം. രാജഗോപാലന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വിഷ്ണു പി.വി അദ്ധ്യക്ഷത വഹിച്ചു. ഡി വൈ എഫ് ഐ ജില്ല ജോ. സെക്രട്ടറി എ.വി ശിവപ്രസാദ്, ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി, അനൂപ് സി.ആര് തുടങ്ങിയവര്‍ പ്രസംഗിച്ചു.
