പെരിയ: സ്ത്രീ സമത്വത്തിനായി ഉയരുന്ന മുദ്രാവാക്യങ്ങള്‍ പ്രായോഗിക തലത്തില്‍ നടപ്പില്‍ വരുത്താന്‍ സാധിക്കണമെന്ന് കേരള കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ എച്ച്. വെങ്കടേശ്വര്‍ലു. വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. കാഴ്ചപ്പാടുകല്‍ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്. സ്ത്രീ സൗഹൃദ നടപടികള്‍ക്ക് സര്‍വ്വകലാശാല മുഖ്യ പരിഗണനയാണ് നല്‍കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്റേണല്‍ കംപ്ലയിന്റ്സ് കമ്മിറ്റി, വിമന്‍സ് സെല്‍, സെന്റര്‍ ഫോര്‍ വിമന്‍സ് സ്റ്റഡീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജീവനക്കാര്‍ക്കുള്ള ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹ്യ പ്രവര്‍ത്തക അഡ്വ. മരിയ ക്ലാസ്സ് നയിച്ചു. രജിസ്ട്രാര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍, അഡ്വ. മനീഷ, ഡോ. ജയബാലന്‍ സംഗീത, ഡോ. ഉമ പുരുഷോത്തമന്‍, പ്രൊഫ. കെ.എ. ജര്‍മിന, ഡോ.പി. സുപ്രിയ എന്നിവര്‍ സംസാരിച്ചു. ദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ 10 വരെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.