രാജപുരം: ഭരണഘടനാ ദിനമായ നവംബര്‍ 26 ന്റെ പ്രാധാന്യം കുട്ടികളില്‍ എത്തിക്കുന്നതിനായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ച് കോടോത്ത് ഡോ. അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍ എസ് എസ് യൂണിറ്റ്. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ രത്‌നാവതി ടീച്ചര്‍ ദിനത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. എന്‍ എസ് എസ് വോളണ്ടിയര്‍ അനഘ ഭരണഘടനയുടെ ആമുഖം വായിച്ച് പരിചയപ്പെടുത്തി. അനഘ ടീച്ചര്‍ സമദര്‍ശന്‍ എന്ന വിഷയുമായി ഒരു ബോധവത്കരണ ക്ലാസ് എടുത്തു. പ്രോഗ്രാം ഓഫീസര്‍ കെ.ജയരാജന്‍, അദ്ധ്യാപകര്‍, എന്‍ എസ് എസ് വോളണ്ടിയര്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.