സ്വന്തമായി ഭൂമിയും വീടും ഇല്ലാത്തവര്‍ക്കായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലൈഫ് പദ്ധതിയുടെ ഭാഗമായി മനസ്സോടെ ഇത്തിരി മണ്ണ് എന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിന് പിന്തുണ നല്‍കി മുന്‍ ജില്ലാ കൗണ്‍സില്‍ പ്രസിഡണ്ടും മുതിര്‍ന്ന അഭിഭാഷകനുമായ അഡ്വ എം.സി ജോസ് കള്ളാര്‍ വില്ലേജില്‍ ഒരു ഏക്കര്‍ ഭൂമിയും, കൊളത്തൂര്‍ വില്ലേജില്‍ പത്ത് സെന്റ് സ്ഥലം ചട്ടഞ്ചാല്‍ സ്‌ക്കൂള്‍ മുന്‍ ജീവനക്കാരന്‍ എ.എം.അബ്ദുള്‍ റഹ്മാനും സര്‍ക്കാറിന് ദാനം ചെയ്തു. തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി എം.ബി.രാജേഷ് ഇരുവരേയും പടന്നക്കാട് കാര്‍ഷിക കോളേജില്‍ നടന്ന നവകേരളം തദ്ദേശകം 2.0 ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു.