നീലേശ്വരം കടിഞ്ഞിക്കടവ് ശ്രീ കൊക്കോട്ട് തറവാട്ടില്‍ 18 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന തെയ്യംകെട്ട് മഹോത്സവത്തില്‍ നൂറ് കണക്കിന്
ഭക്തജനങ്ങള്‍ പങ്കെടുത്തു. ശനിയാഴ്ച്ച രാവിലെ വിഷ്ണുമൂര്‍ത്തി തെയ്യത്തിന്റെ പുറപ്പാടോടെ ആരംഭിച്ച തെയ്യംകെട്ട് ആയിറ്റി ഭഗവതി, മേച്ചേരി ചാമുണ്ഡി, ഉച്ചൂളിക്കടവത്ത് ഭഗവതി എന്നീ തെയ്യക്കോലങ്ങളുടെ അരങ്ങേറ്റത്തോടെ സമാപിച്ചു.
ഉച്ചയ്ക്ക് നടന്ന അന്നദാനത്തില്‍ ആയിരക്കണക്കിന് ഭക്ത ജനങ്ങള്‍ പങ്കെടുത്തു. വെള്ളിയാഴ്ച്ച നടന്ന കലവറ നിറക്കല്‍ ചടങ്ങോടെയാണ് തെയ്യം കെട്ടിന് തുടക്കം കുറിച്ചത്. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന 11 മുകയ ക്ഷേത്രങ്ങളിലെ മുഖ്യക്ഷേത്രമായ കാടങ്കോട് ശ്രീ നെല്ലിക്കാല് ഭഗവതീ ക്ഷേത്രത്തിലെ പ്രധാന അവകാശികളിലൊരാളായ കൊക്കോട്ട് തറവാട്ടില്‍ 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തെയ്യംകെട്ട്.