പെരിയ : എടമുണ്ട ചെഗുവേര ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് പതിനഞ്ചാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ
എടമുണ്ട യൂണിറ്റിന്റെ സഹകരണത്തോടെ കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണവും വിവിധ കലാപരിപാടികളും നടന്നു. കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ സമ്മേളനം ഡി.വൈ.എഫ്.ഐ കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്മാന് വി. വി.സുധീഷ് അധ്യക്ഷനായി. ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി ഗിനീഷ് വെള്ളിക്കോത്ത്, ബ്ലോക്ക് കമ്മിറ്റി അംഗം ഷിജു കുമാര്‍, ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗം എം. അനുരാഗ്, സി.പി.ഐ.എം ചാലി ങ്കാല്‍ ലോക്കല്‍ സെക്രട്ടറി എ.ഷാജി എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി കണ്‍വീനര്‍ സി ഉപേ ന്ദ്രന്‍ സ്വാഗതവും ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡണ്ട് വി. വി.സുമേഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.