കാഞ്ഞങ്ങാട്: അജാനൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിലെ കലാ മത്സരങ്ങള്‍ ഗവണ്മെന്റ് യു.പി. സ്കൂളില്‍ വച്ച് നടന്നു. കാസറഗോഡ് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന് കലാ മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ് ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മാരായ ഷീബ ഉമ്മര്‍, കെ. മീന, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ലക്ഷ്മി തമ്പാന്,പുഷ്പ എം.ജി, പഞ്ചായത്ത് മെമ്പര്‍ പി. മിനി വേലാശ്വരം സ്കൂള്‍ ഹെഡ്മാസ്റ്റര് സി.പി.വി.വിനോദ് കുമാര്‍,അഡ്വക്കറ്റ് എ. ഗംഗാധരന്, കെ. വി. സുകുമാരന്‍, കെ.പവിത്രന് എന്നിവര്‍ സംസാരിച്ചു